ചാന്ദ്രയാന്‍ മൂന്ന് ലാന്റില്‍ നിന്ന റോവര്‍ ചന്ദ്രനിലിറങ്ങി ചലിച്ചു തുടങ്ങിയെന്ന് ഐ.എസ്.ആര്. ഒ. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോക സ്തംഭത്തിന്റെ മുദ്രയും ഐ.എസ്.ആര്.ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു.
ഇന്ത്യ ചന്ദ്രനില്‍ നടന്നു തുടങ്ങിയെന്ന് ഐ.എസ്.ആര്.ഒ എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു. റോവറിലെ സോളാര്‍ പാനല്‍ വിടര്‍ന്നിട്ടുണ്ട്. 14 ദിവസമാണ് റോവര്‍ ചന്ദ്രനില്‍ പര്യവേഷണം നടത്തുക.
41 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ഇന്നലെ വൈകീട്ട് 6.04ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ -3ലെ ലൂണാര്‍ മൊഡ്യൂളില്‍ വിക്രം ലാന്‍ഡര്‍, 26 കിലോ ഭാരമുള്ള പ്രഗ്യാന്‍ എന്നിവ അടങ്ങിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് പ്രധാനമായും റോവര്‍ പര്യവേഷണം നടത്തുന്നത്.