ലയണൽ മെസ്സി തനിക്കൊരു സഹതാരം പോലെയാണെന്നും അദ്ദേഹം ഒരു മാജിക്ക് ആണെന്നും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ജീവിതം ഫുട്ബോളിന് വേണ്ടി സമർപ്പിച്ച ഒരു മഹാനാണ് മെസ്സി. 16 വർഷമായി നിരവധി ഫുട്ബോൾ വേദികൾ തങ്ങൾ പങ്കിട്ടിട്ടുണ്ടെന്നും മെസ്സിയുമായി വലിയ ബന്ധമാണുള്ളതെന്നും റൊണാൾഡോ പറഞ്ഞു.
തന്നെ കുറിച്ച് മെസ്സി പറയുന്ന വാക്കുകൾ ശ്രദ്ധിക്കാറുണ്ടെന്നും അതിൽ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും റൊണാൾഡോ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. അവിശ്വസനീയ കളിക്കാരനായ മെസ്സിയും സിദാനും ആണ് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളെന്നും റൊണാൾഡോ പറഞ്ഞു.