അൽ നാസർ താരമായി സൗദിയിൽ എത്തിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കമാണ്. ഗോളടിച്ചും അസിസ്റ്റ് നൽകിയും സൗദി ടീമിലെ പ്രധാനിയായി മാറിയ പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ചരിത്രം കുറിയ്ക്കുന്നത് കാത്തിരിക്കുകയാണ് അവർ.
ഇപ്പോഴിതാ സൗദി അറേബ്യയുടെ പരമ്പരാഗത വേഷത്തിൽ നിൽക്കുന്ന റൊണാൾഡോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തോടാനുബന്ധിച്ചാണ് താരം പരമ്പരാഗത ദേശീയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.
Happy founding day to Saudi Arabia ????????
Was a special experience to participate in the celebration at @AlNassrFC ! pic.twitter.com/1SHbmHyuez
— Cristiano Ronaldo (@Cristiano) February 22, 2023
കൂടാതെ റൊണാൾഡോയും ക്ലബും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സൗദി അറേബ്യക്ക് സ്ഥാപകദിനാശംസകൾ നേർന്നുകൊണ്ടാണ് കൈയിൽ വാളേന്തി മൈതാനമധ്യത്തിൽ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുന്നത്. അൽ നസ്റിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് ഒരു പ്രത്യേക അനുഭവമായിരുന്നു എന്നും ക്രിസ്റ്റ്യാനോ പോസ്റ്റിൽ പറയുന്നു.