ദുബായിലെ ബുർജ് ഖലീഫയെ വലയം ചെയ്യുന്ന ഭീമൻ മോതിരം വരുന്നു. നഗരത്തിന് മുകളിൽ വിസ്മയ ആകാശവളയം വരുന്നു. ബുർജ് ഖലീഫക്ക് ചുറ്റുമായി മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ഈ വളയം ആകാശവളയം ഒരുക്കുന്നത്. ദുബായിലെ ആർക്കിടെക്ചർ സ്ഥാപനമായ സെനേറ സ്പേസ് ഈ ഭീമൻവളയം രൂപകൽപന ചെയ്യുന്നത്. നഗരത്തിന് മുകളിൽ 500 മീറ്റർ ഉയർത്തിൽ ഡൗൺടൗൺ സർക്കിൾ എന്ന പേരിലാണ് ഇതിന്റെ രൂപകൽപന.
ദുബായ് നഗരത്തിലെ പ്രമുഖമായ വമ്പൻ കെട്ടിടങ്ങൾ ഡിസൈൻ ചെയ്ത നജ്മുസ് ചൗധരി, നീൽസ് റെമെസ് എന്നിവരാണ് ഈ ആകാശ വളത്തിന്റെ ആശയത്തിന് പിന്നിലും. അഞ്ച് തൂണുകളിലാണ് ബുർജ് ഖലീഫക്ക് ചുറ്റും വളയം നിർമിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം. ഇതിലെ യാത്രികർക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി സ്കൈപാർക്കും ഒരുക്കും. എന്നാൽ, പദ്ധതി എന്ന് തുടങ്ങുമെന്നോ എത്ര ചെലവ് വരുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.