സുഹൃത്തിന്റെ പിതാവിൻ്റെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകിയ ആൾ ജീവനായി പോരാടുന്നു. തിരുവനന്തപുരം സ്വദേശി രഞ്ജുവാണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.
ഗുരുതര കരൾ രോഗത്തെ തുടർന്ന് ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലുള്ള സുഹൃത്തിൻ്റെ പിതാവിനെ രക്ഷിക്കാനാണ് രഞ്ജു സ്വന്തം കരൾ പകുത്തു നൽകിയത്. 2020 ജൂലൈയിലായിരുന്നു കരൾദാന ശസ്ത്രക്രിയ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ സുഷുമനനാഡിയിൽ ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് രഞ്ജുവിൻ്റെ ശരീരം തളർന്നു പോയി. രക്തസമ്മർദ്ദം കൂടിയ അവസ്ഥയിൽ ഡോക്ടർമാർ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയതാണ് രഞ്ജുവിൻ്റെ ആരോഗ്യം നശിക്കാൻ കാരണമെന്ന് സഹോദരി രശ്മി പറയുന്നു
പിതാവിന് ഗുരുതര കരൾ രോഗമാണെന്നും ഒരാഴ്ചകം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അപകടമാണെന്നും ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ആണ് ഇടവലം നോക്കാതെ രഞ്ജു സ്വന്തം കരുൾ പകുത്ത് നൽകാൻ ഒരുങ്ങിയത്. സുഹൃത്തിൻ്റെ പിതാവിനും രഞ്ജുവിനും ഒരേ രക്തഗ്രൂപ്പായിരുന്നതിനാൽ കടുത്ത സമ്മർദ്ദമാണ് രഞ്ജുവിന് മേൽ സുഹൃത്ത് ചെലുത്തിയതും. എന്നാൽ അവയവമാറ്റത്തിനുള്ള ശസ്ത്രക്രിയ കഴിഞ്ഞു രഞ്ജു കിടപ്പിലായതോടെ സുഹൃത്ത് കൈയൊഴിഞ്ഞു. ആദ്യത്തെ ആശുപത്രി ബിൽ അടച്ച സുഹൃത്ത് പിന്നെ വിളിച്ചിൽ ഫോൺ പോലും എടുക്കാതെയായി. സുഹൃത്തിൻ്റെ വീട് അന്വേഷിച്ച് സഹോദരി ചെന്നെങ്കിലും അതിനോടകം അവർ വീട് വിറ്റ് പോയിരുന്നു.
ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന രഞ്ജു അവധിക്ക് നാട്ടിലെത്തിയ സമയത്താണ് സുഹൃത്തിൻ്റെ പിതാവിന് കരൾ ദാനം ചെയ്തത്. ആരോഗ്യം നശിച്ച് കിടപ്പിലായതോടെ പിന്നെ രഞ്ജുവിൻ്റെ പ്രവാസ ജീവിതത്തിനും അവസാനമായി. സ്വന്തമായിട്ടുണ്ടായിരുന്ന വീടടക്കം വിറ്റാണ് സഹോദരി രശ്മി അവിവാഹിതനായ രഞ്ജുവിൻ്റെ ചികിത്സയ്ക്ക് പണം കണ്ടെത്തിയത്. നാൽപ്പത് ലക്ഷം രൂപയോളം ചിലവാക്കിയെങ്കിലും രഞ്ജുവിൻ്റെ ആരോഗ്യനില വീണ്ടെടുക്കാൻ ഇനിയും ചികിത്സയും ശസ്ത്രക്രിയകളും ആവശ്യമാണ്. മറ്റൊരാളുടെ ജീവിതത്തിന് വെളിച്ചമേക്കാൻ മുന്നിട്ടിറങ്ങി ജീവിതം തന്നെ ഇരുട്ടിലായ രഞ്ജു എന്ന ഈ പ്രവാസി ഇപ്പോൾ സുമനസ്സുകളുടെ സഹായത്തിലാണ് മുന്നോട്ട് പോകുന്നത് –
ഫോൺ: 7012189860.
സൗത്ത് ഇന്ത്യൻ ബാങ്ക്
ആറ്റിങ്ങൽ ശാഖയിൽ അക്കൗണ്ട് നമ്പർ: 0114053000109508
ഐ.എഫ്.എസ്.സി – SIBL0000114.
Googlepay /Phonepay – 95 44 390 122