അഹമ്മദാബാദ്: ഗുജറാത്തിനെതിരെ രണ്ട് റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ച് കേരളം.ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു.
സെമിയിലേക്ക് വഴിതുറന്നത് ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് വഴിതുറക്കുക രണ്ട് റണ്‍ ലീഡായിരിക്കും.174.4 ഓവറിലാണ് ഗുജറാത്ത് 455 റൺസിന് പുറത്തായത്. ഏറെ നാടകീയമായിരുന്നു ക്ളൈമാക്സ്. വെറും രണ്ടു റൺസ് മാത്രം അകലെയുണ്ടായിരുന്ന ഫൈനൽ സ്പോട്ട് ലക്ഷ്യമിട്ട് അർസാൻ നഗ്വാസ്വാല പായിച്ച ഷോട്ട്, ഷോർട്ട് ലെഗിലെ ഫീൽഡറുടെ ഹെൽമറ്റിൽത്തട്ടി സ്ലിപ്പിൽ സച്ചിൻ ബേബിയുടെ കൈകളിലെത്തുകയായിരുന്നു.
341 പന്തുകള്‍ നേരിട്ട മുഹമ്മദ് അസറുദ്ദീന് 20 ബൗണ്ടറികളും ഒരു സിക്സും നേടി. ഗുജറാത്തിനായി അര്‍സാന്‍ നാഗ്വസ്വാല മൂന്നും ചിന്തന്‍ ഗജ രണ്ട് വിക്കറ്റും വീഴ്ത്തി.