ഇന്ത്യൻ എഞ്ചിനീയർമാർക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. റഫറൻസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നിലവിലുള്ള ഡാറ്റാബേസ് പുതുക്കുകയാണ് ലക്ഷ്യം. അതേസമയം നേരത്തെ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെയുള്ള കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും ഓൺലൈനിൽ പുതുതായി രജിസ്റ്റർ ചെയ്യണം. ഈ മാസം 22 ആണ് അവസാന തിയതിയെന്ന് എംബസി അറിയിച്ചു.
https://forms.gle/vFjaUcJJwftrgCYE6 എന്ന ഗൂസ്ൾ ഫോം വഴി എളുപ്പത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. അതേസമയം 2020 സെപ്റ്റംബറിലാണ് കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാരുടെ അവസാന രജിസ്ട്രേഷൻ നടന്നതെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസി വ്യക്തമായി.