സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത അനിമല്‍ വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ രശ്മിക മന്ദാന അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് രശ്മിക.
ഒരു അഭിനേത്രി എന്ന നിലയില്‍ ഗീതാഞ്ജലിയുടെ ചില പ്രവൃത്തികള്‍ താന്‍ ചോദ്യം ചെയ്യുമെന്ന് രശ്മിക പറയുന്നു. എക്സിലൂടെയാണ് രശ്മിക തന്റെ കഥാപാത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.
രശ്മികയുടെ ട്വീറ്റ് :
ഗീതാഞ്ജലിയെ വിവരിക്കുകയാണെങ്കില്‍ ഞാന്‍ പറയും തന്റെ കുടുംബത്തെ ചേര്‍ത്ത് വെക്കുന്ന ശക്തിയാണ് അവളെന്ന്. അവള് ശക്തയും പച്ചയായതുമായ സ്ത്രീയാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ ചില സമയത്ത് ഗീതാഞ്ജലിയുടെ ചില പ്രവൃത്തികളേ ഞാന്‍ ചോദ്യം ചെയ്തേക്കാം. പക്ഷെ എന്റെ സംവിധായകന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അത് രണ്വിജയ്യുടെയും ഗീതാഞ്ജലിയുടെയും കഥയാണ്. അവരുടെ
പ്രണയവും പാഷനും കുടുംബവും ജീവിതവുമാണ്. അവര്‍ അങ്ങനെയാണ്.
അക്രമവും വേദനയും നിറഞ്ഞ ലോകത്ത്, ഗീതാഞ്ജലി സമാധാനവും വിശ്വാസവും കൊണ്ടുവരും. അവള് തന്റെ കുട്ടികളെയും ഭര്‍ത്താവിനെയും സംരക്ഷിക്കുന്നതിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കും. സ്വന്തം കുടുംബത്തിന് വേണ്ടി അഴള്‍ ഏത് അറ്റം വരെയും പോകും. എന്റെ കണ്ണില്‍ ഗീതാഞ്ജലി വളരെ അധികം മനോഹരമാണ്. അവള് മിക്ക സ്ത്രീകളെയും പോലെ തന്നെ തന്റെ കുടുംബത്തിന് വേണ്ടി ശക്തയായി നിലകൊള്ളുന്നവളാണ്.
Gitanjali 🤍🕊️🌿
If I were to describe her in a sentence …it would be the only force at home holding her family together. ✨
She is pure, real, unfiltered, strong and raw.. 🌻
At times as an actor, I would question some of Gitanjali’s actions..
And I remember my director… pic.twitter.com/WmzR5srkFx
— Rashmika Mandanna (@iamRashmika) December 8, 2023