സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഷാഹിദ് കപൂര്‍ നായകനായ കബീര്‍ സിംഗും രണ്‍ബീര്‍ കപൂര്‍ നായകനായ അനിമലും. രണ്ട് സിനിമകളുടെ റിലീസിന് ശേഷം സിനിമയിലെ കഥാപാത്രങ്ങള്‍ സ്ത്രീവരുദ്ധരാണ് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് സന്ദീപ്. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലായിരുന്നു സന്ദീപിന്റെ പ്രതികരണം.
അനിമലിലെ രണ്‍വിജയിയും കബീര്‍ സിംഗും ഞാനും ഒന്നും സ്ത്രീവിരുദ്ധരല്ല. എന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് ഭദ്രകാളി പിക്ചേഴ്സ് എന്നാണ്. കീബീര് സിംഗിനെയും അനിമലിനെയും വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന തെറ്റായ വാക്കാണത്. സന്ദീപ് റെഡ്ഡി വാങ്ക
ഡിസംബര്‍ 1നാണ് രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ചിത്രം തിയേറ്ററില്‍ എത്തിയത്. ചിത്രത്തില്‍ അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, ശക്തി കപൂര്‍, തൃപ്തി ദിമിരി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. റിലീസിന് ശേഷം ചിത്രം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും മികച്ച ബോക്സ് ഓഫീസ് വിജയം അനിമല്‍ കരസ്തമാക്കിയിട്ടുണ്ട്.