വീടിനുള്ളിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ രാമാദേവി കേസിൽ 17 വർഷങ്ങൾക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. രമാദേവിയുടെ ഭർത്താവ് ആയ ജനാർദ്ദനനാണു കുറ്റക്കാരനെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2006 മെയ് 26 നാണ് രമാദേവിയെ (50 ) വീട്ടിലെ ഊണുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സംഭവം ഇങ്ങനെ:
2006 മെയ് 6 ന് രമാദേവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചു.ഇവരുടെ വീടിനടുത്തുള്ള കെട്ടിട നിർമ്മാണം നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ കൊല നടന്ന ദിവസം മുതൽ അവിടെ ജോലി ചെയ്തിരുന്ന ചുടലമുത്തു എന്ന തൊഴിലാളിയെ കാണാനില്ലായിരുന്നു. പോലീസ് ചുടലമുത്തുവിലേക്ക് അന്വേഷണം വ്യാപിപിപിച്ചിരുന്നുവെങ്കിലും ചുടലമുത്തുവിനെയും അയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താനായില്ല. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാതെ രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻ ഹൈക്കോടതിയെ സമീപിച്ചു.
ഇതിനിടയിൽ കഴിഞ്ഞ വർഷം ചുടലമുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ പോലീസ് തെങ്കാശിയിൽ വച്ച് പിടികൂടി. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കുറ്റം ചെയ്തത് ഇരുവരുമല്ല രമാദേവിയുടെ ഭർത്താവ് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ കൂടെയായ ജനാർദ്ദനനാണെന്ന് ക്രൈം ബ്രാഞ്ചിന് തെളിഞ്ഞത്. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊടുവാളിനു സമാനമായ ആയുധം വച്ചാണ് കൊല നടത്തിയതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെന്നു സംശയിച്ച തമിഴ്നാട് സ്വദേശിയെ കണ്ടെത്തിയതോടെയാണ് സംഭവത്തിലെ ‘ട്വിസ്റ്റ് ‘ സംഭവിക്കുന്നത്.