ഇഫ്ത്താർ സമയത്തിന് മുമ്പ് വീട്ടിലെക്കെത്താൻ പരക്കം പായുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇഫ്താർ സമയത്തിന് മുമ്പ് വാഹമോടിച്ച് വീട്ടിലെത്താൻ അമിത വേഗത ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അബുദാബി പൊലീസ് പറയുന്നു.
ഇഫ്താറിന് മുമ്പായി വീടുകളിലെത്താൻ ശ്രമിക്കുന്ന പലരും അമിതവേഗതയിലാണ് വാഹനമോടിക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് പറയുന്നു.
റോഡിലൂടെ വാഹമോടിക്കുന്നവർ നിർദ്ദിഷ്ട വേഗ പരിധികൾ പാലിക്കണമെന്നും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണമെന്നും പോലീസ് നിർദ്ദേശിച്ചു. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനെ കുറിച്ചും സുരക്ഷ വർധിപ്പിക്കുന്നതിനെ കുറിച്ചും വ്യാഴാഴ്ച തന്നെ ട്വിറ്ററിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകി.