ബഹിരാകാശത്ത് ദൃശ്യമായ റമദാൻ ചന്ദ്രക്കലയുടെ വീഡിയോ പങ്കുവെച്ച് യുഎഇയുടെ സ്വന്തം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദി. വീഡിയോ പങ്കുവെച്ചതിനൊപ്പം സുൽത്താൻ എല്ലാവർക്കും റമദാൻ ആശംസയും നേർന്നു.
ബഹിരാകാശത്ത് വിശുദ്ധ മാസം ആചരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ISS പേടകത്തിന്റെ ഇരുവശത്തെ ദ്യശ്യങ്ങളും അദ്ദേഹം കാണിക്കുന്നുണ്ട്. ഒരു വശത്ത് സൂര്യൻ അസ്തമിക്കുമ്പോൾ മറുവശം ഇരുണ്ടതാണ് എന്നും അദ്ദേഹം വിശദീകരിച്ചു. 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സൂര്യനെ നേരിട്ട് കാണുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും അദ്ദേഹം പറയുന്നു.
مبارك عليكم الشهر ????
اسأل الله ان يهل علينا شهر رمضان بالخير والبركة على الجميع..
اهديكم هذه المشاهد الليلية الجميلة من محطة الفضاء الدولية.
Ramadan Mubarak ????
Wishing you all a month filled with blessings
Sharing the beautiful night time scenery from the International Space… pic.twitter.com/oF3557vXtm
— Sultan AlNeyadi (@Astro_Alneyadi) March 23, 2023
സൂര്യാസ്തമയത്തിന് ശേഷം നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ, ഹിലാൽ റമദാൻ കാണുമെന്ന് പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് ബഹിരാകാശത്ത് നിന്ന് റമദാൻ ചന്ദ്രക്കല കാണിക്കുന്നു. ചന്ദ്രക്കലയോട് ചേർന്നുള്ള തിളങ്ങുന്ന ബിന്ദു ശനിയാണെന്നും സുൽത്താൻ വിശദീകരിച്ചു. ഹിലാൽ റമദാൻ കാണാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കാൾ മികച്ച സ്ഥലമില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്.