ഇന്ത്യന്‍ ഓഹരി നിക്ഷേപകരിലെ പ്രമുഖനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. 62 വയസായിരുന്നു. ഇന്ത്യയിലെ പണക്കാരില്‍ 38-ആം സ്ഥാനത്താണു രാകേഷിന്റെ സ്ഥാനം. 3.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. ആകാശ എയര്‍ വിമാനക്കമ്പനിക്ക് തുടക്കം കുറിച്ച്, കമ്പനി സര്‍വീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുന്‍ജുന്‍വാല വിടവാങ്ങിയത്.
ഇന്‍ഗിഡോ എയര്‍ലൈന്‍സിന്റെ മുന്‍ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയര്‍വേയ്സിന്റെ മുന്‍ സിഇഒ വിനയ് ദുബെയുമാണ് ജുന്‍ജുന്‍വാലയോടൊപ്പം ആകാശ എയര്‍ലൈന്‍സിന്റെ തലപ്പത്തുണ്ടായിരുന്നത്. മുംബൈയിലെ ഒരു മാര്‍വാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇന്‍കം ടാക്സ് ഓഫീസില്‍ കമ്മീഷണറായിരുന്നു.
രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യനായിരുന്നു ജുൻജുൻവാലയെന്ന് മോദി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഇന്ത്യൻ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകൾ നൽകിയാണ് അദ്ദേഹം മടങ്ങുന്നത്. ജുൻജുൻവാലയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
മുംബൈയിലെ ഒരു മാര്‍വാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇന്‍കം ടാക്സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയില്‍ നിന്നു ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. കോളേജ് പഠനകാലത്താണ് ഓഹരിവിപണിയിൽ ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. 1985ൽ 5000 രൂപ നിക്ഷേപിച്ചുകൊണ്ടു തുടക്കമിട്ട ഓഹരിവിപണിയിലെ പരീക്ഷണങ്ങൾ അദ്ദേഹത്തെ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിലേക്ക് ഉയർത്തി. 2018 സെപ്റ്റംബറിൽ ഇത് 11,000 കോടി രൂപയായി ഉയർന്നു.
ആപ്ടെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ചെയർമാനാണ്. ഇതിനു പുറമേ പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ഇന്റർനാഷനൽ മൂവ്മെന്റിന്റെ ഉപദേശകനുമാണ്. ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം അദ്ദേഹത്തെ ബിസിനസ് ലോകം വിശേഷിപ്പിച്ചിരുന്നു.