നടന് രജനീകാന്തിന്റെ അവസാന സിനിമ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് സംവിധായകന് മിഷ്കിന്. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് മിഷ്കിന് ഇക്കാര്യം പറഞ്ഞത്.
രജനീകാന്ത് തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാനത്തെ സിനിമ ചെയ്യണമെന്ന് പറയുകയായിരുന്നു. അതൊരു അഭിമാന നിമിഷം ആയിരുന്നുവെന്നും മിഷ്കിന് പറഞ്ഞു.
തലൈവര്‍ 171 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം രജനിയുടെ അവസാന ചിത്രമാണെന്നാണ് മിഷ്കിന് പറയുന്നത്. അതേസമയം വിജയ് നായകാനായെത്തുന്ന ‘ലിയോ’യുടെ ചിത്രീകരണത്തിലാണ് ലോകേഷ് കനകരാജ്. രജനീകാന്തിന്റേതായി അടുത്തിറങ്ങുന്ന ചിത്രം മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം ആണ്. രജനികാന്തിനെ നായകനാക്കി ജയ് ഭീം സംവിധായകന് ടിജെ ജ്ഞാനവേല്‍ പുതിയ ചിത്രം അണിയറയില്‍ ഒരുക്കുന്നുണ്ട്.