കൊച്ചി: തൻ്റെ പുതിയ സിനിമയുടെ പ്രമോഷന് വേറിട്ട വഴി തേടി സംവിധായകൻ രാജസേനൻ. രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നെ ഞാനും എന്ന ചിത്രത്തിൻ്റെ പ്രമോഷന് വേണ്ടിയാണ് രാജസേനൻ ഇടപ്പള്ളി വനിതാ തീയേറ്ററിലെത്തിയത്. ഏഴ് വർഷങ്ങൾക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വേറിട്ട വേഷത്തിലെത്തിയ സംവിധായകനെ ഓണ്‍ലൈൻ മാധ്യമങ്ങൾ വളഞ്ഞു. ചിത്രത്തിൽ രാജസേനൻ അഭിനയിക്കുന്നുണ്ട്. സിനിമയിൽ ഒരു സ്ത്രീവേഷം കെട്ടി താൻ അഭിനയിക്കുന്ന രംഗമുണ്ടെന്നും അതിനാൽ സിനിമ കണ്ടിറങ്ങുന്ന പ്രക്ഷകർക്ക് സർപ്രൈസ് നൽകാനാണ് ഇങ്ങനെയൊരു വേഷത്തിൽ വന്നതെന്നും രാജസേനൻ പറഞ്ഞു. തീയേറ്ററിലുണ്ടായ ഓണ്‍ലൈൻ മാധ്യമങ്ങൾ സംവിധായകനെ വളഞ്ഞതോടെ വൈകാതെ ഈ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു.