യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മണിക്കൂറുകളോളം കനത്ത മഴ പെയ്തു. അബുദാബിയിലെ അജ്ബാൻ, സീഹ് ഷുഐബ്, അൽ ഐനിലെ നഹെൽ, അൽ ഹയർ, അൽ ഫോഹ്, ദുബായിലെ അൽ ഐൻ-ദുബായ് റോഡ്, ഹത്ത, ഷാർജയിലെ കൽബ, റാസൽഖൈമയിലെ വാദി എസ്ഫിനി, വാദി അൽ ഖോർ, അൽ ഖൈമ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ഫുജൈറയിലെ ഖരിയ, അൽ ഹലാത്ത്, വാദി അൽ അബാദില എന്നിവിടങ്ങളിലും മഴയെത്തി.
കിഴക്കൻ മേഖലകളിൽ മഴ പെയ്യുമ്പോൾ ജാഗ്രത പാലിക്കാനും വലിയ കുളങ്ങളിൽ നിന്നും വെള്ളപ്പൊക്കമുള്ള താഴ്വരകളിൽ നിന്നും വിട്ടുനിൽക്കാനും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അപ്രവചനീയമായ കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ന് അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും. ഒമാൻ കടലിൽ മിതമായതോ പ്രക്ഷുബ്ദമായതോ ആയ തിരമാലകളുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രതതിൻ്റെ റിപ്പോർട്ടിൽ പറയുന്നു.