യുഎഇയിൽ ബുധനാഴ്ചയും മഴയുള്ള കാലാവസ്ഥ തുടരും. അടുത്ത രണ്ട് ദിവസത്തേക്ക്, പ്രത്യേകിച്ച് ഔട്ട്ഡോർ ആക്ടിവിറ്റികളും ഡ്രൈവിംഗും നടത്തുമ്പോൾ സുരക്ഷിതമായിരിക്കാൻ യുഎഇയിലെ ആളുകൾക്ക് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ, ഓറഞ്ച് അലർട്ടുകളും പ്രഖ്യാപിച്ചു.
അതേസമയം അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ സമയത്ത് മഴയുമായി ബന്ധപ്പെട്ട ചില സംവഹന മേഘങ്ങൾ രൂപപ്പെടാം. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാവാനുള്ള സാധ്യതയുണ്ട്. കൂടാതെ അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 17 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.