ദേശീയ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ (ഐ.എന്‍.ഡി.ഐ.എ) എന്നാണ് പേര് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ആ പേര് വന്ന വഴിയെക്കുറിച്ചാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യ എന്ന പേര് വെക്കാമെന്ന ആശയം പങ്കുവെച്ചതും അതിന് അര്‍ത്ഥം നല്കിയതും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പേര് നിര്‍ദേശിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് സഖ്യത്തിന്റെ പേരും ചര്‍ച്ചയായത്.
ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസിവ് അലയന്‍സ് എന്നാണ് ‘ഇന്ത്യ’യുടെ പൂര്‍ണരൂപം. ഇത് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുമ്പോള്‍ മമത ബാനര്‍ജിയുടെ അഭിപ്രായം തേടിയതായാണ് റിപ്പോര്‍ട്ട്. ‘നാഷണല്‍’ എന്നത് ‘ന്യൂ’ എന്നാക്കണോ എന്നായിരുന്നു മമത ചോദിച്ചത്.
അതുപോലെ ‘ഡെവലപ്മെന്റല്‍’ എന്ന് വേണമോ അതോ ‘ഡെമോക്രാറ്റിക്’ എന്ന് വെക്കണമോ തുടങ്ങിയ ചര്‍ച്ചകളും യോഗത്തില്‍ നടന്നു. എന്‍.ഡി.എയിലെ ‘ഡി’ ഡെമോക്രാറ്റിക് എന്ന വാക്കിനെ പ്രതിനിധാനം ചെയ്യുന്നതിനാല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡെമോക്രാറ്റിക് എന്നതിനെ എതിര്‍ത്തു.
‘ഇന്ത്യ’ എന്നതിന് പകരം. സേവ് ഇന്ത്യ അലയന്‍സ്, സെക്യുലര്‍ ഇന്ത്യ അലയന്‍സ്, ഇന്ത്യന്‍ പീപ്പിള്‍സ് ഫ്രണ്ട് എന്നിങ്ങനെയുള്ള പേരുകളും ഉയര്‍ന്നുവന്നിരുന്നു. എല്ലാവരുടെയും താത്പര്യത്തോടെയാണ് ‘ഇന്ത്യ’എന്ന പേര് ഉറപ്പിച്ചതെന്നും
ഇടതുപക്ഷം നിര്‍ദേശിച്ചത് വി ഫോര്‍ ഇന്ത്യ എന്ന പേരാണ്. എന്നാല്‍ ഇത് മുദ്രാവാക്യം എന്ന നിലയില്‍ ആയിരിക്കും ഉചിതം എന്ന് മറ്റു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ അലയന്‍സ് എന്ന പേര് നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും നിര്‍ദേശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയമായതിനാലാണ് അത്തരമൊരു പേര് നിര്‍ദേശിച്ചത്.
സഖ്യത്തിന്റെ പഴയ പേരായ യു.പി.എ (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) യ്ക്ക് പകരം, ഐ.പി.എ (ഇന്ത്യന്‍ പ്രോഗ്രസീവ് അലയന്‍സ്) എന്നാണ് നിര്‍ദേശിക്കപ്പെട്ട മറ്റൊരു പേര്. എന്നാല്‍ നിര്‍ദേശിക്കപ്പെട്ട വ്യത്യസ്ത പേരുകളില്‍ നിന്ന് എല്ലാവരും ഇന്ത്യ എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നു.
എന്‍.ഡി.എയ്ക്കെതിരെ ഇന്ത്യ എന്ന ആശയമാണ് ഐ.എന്‍.ഡി.ഐ.എ എന്ന പേരിലുള്ള സഖ്യം പ്രധാനായും മുന്നോട്ട് വെക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ട് നിര്‍മിച്ച സഖ്യത്തില്‍ 26 രാഷ്ട്രീയ പാര്‍ട്ടികളാണ് പങ്കെടുത്തത്.
സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ വെച്ച് ഓഗസ്റ്റിനായിരിക്കും ഉണ്ടായിരിക്കുക. ശിവസേനയായിരിക്കും യോഗത്തിന് ചുക്കാന്‍ പിടിക്കുക.