രാഹുല്‍ ഗാന്ധി വീണ്ടും ലോക്സഭയിലേക്ക് എത്തുന്നു. അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി.
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭ നീക്കിവെച്ചിരിക്കുന്നത്.