ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ ഗാന്ധിയുടെ പുതിയ ലുക്ക് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ബ്ലാക്ക് കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ചാണ് രാഹുൽ ഗാന്ധി സർവകലാശാലയിലെത്തിയത്.
‘ലേണിങ് ടു ലിസൺ ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി’ എന്ന വിഷയത്തിലാണ് രാഹുൽ ഗാന്ധി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കോർപ്പസ് ക്രിസ്റ്റി കോളേജിലെ ഇന്ത്യൻ വംശജയും സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫസർ ശ്രുതി കപിലയുമായി ബിഗ് ഡാറ്റയും ഡെമോക്രസിയും, ഇന്ത്യ-ചൈന ബന്ധങ്ങൾ എന്ന വിഷയത്തിലും രാഹുൽഗാന്ധി സംവാദം നടത്തിയേക്കും.
राहुल गांधी कैंब्रिज यूनिवर्सिटी में – #NewLook pic.twitter.com/Hu7jLdRmDK
— Sandeep Singh (@ActivistSandeep) March 1, 2023
കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ ഉടനീളം താടിയും മുടിയും മുറിക്കാത്ത രാഹുലിനെയാണ് കണ്ടത്. യാത്രയിൽ ഉടനീളം അദ്ദേഹത്തിന്റെ വേഷം വെള്ളനിറത്തിലായിരുന്നു. യാത്രക്ക് ശേഷവും വെളുത്ത ടീഷർട്ടിൽ മാത്രമായിരുന്നു രാഹുൽ ഗാന്ധി പ്രത്യക്ഷപ്പെട്ടിരുന്നത്. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുൽ ഗാന്ധിയെത്തിയതും ഭാരത് ജോഡോ ലുക്കിലായിരുന്നു . കന്യാകുമാരിയിൽനിന്ന് 2022 സെപ്റ്റംബർ 7,ന് തുടങ്ങിയ ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്. 12 സംസ്ഥാനങ്ങളിലും ,2 കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി.
Our @CambridgeMBA programme is pleased to welcome #India's leading Opposition leader and MP @RahulGandhi of the Indian National Congress.
He will speak today as a visiting fellow of @CambridgeJBS on the topic of "Learning to Listen in the 21st Century". pic.twitter.com/4sTysYlYbC
— Cambridge Judge (@CambridgeJBS) February 28, 2023