ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം കോച്ച് രാഹുൽ ദ്രാവിഡ് ദുബായിലെത്തി. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതിനാലാണ് ദ്രാവിഡ് ടീമിനൊപ്പം ചേർന്നത്. ദ്രാവിഡിന്റെ അഭാവത്തിൽ ടീമിനൊപ്പം ഉണ്ടായിരുന്ന ഇടക്കാല പരിശീലകൻ വിവിഎസ് ലക്ഷ്മൺ നാട്ടിലേക്ക് മടങ്ങി. ഇന്നത്തെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാവും.
ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു ദ്രാവിഡ് കോവിഡ് പോസിറ്റീവായത്. ദ്രാവിഡിന്റെ അഭാവം ടീമിന് തിരിച്ചടിയാവുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്തുപകരും.
ദ്രാവിഡിന്റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ലക്ഷ്മണിനോട് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. നെഗറ്റീവാകുന്ന പക്ഷം ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്നും നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു.