ധനുഷ് നായകനാവുന്ന പുതിയ ചിത്രം രായനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ധനുഷ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷിന്റെ 50-ാമത്തെ ചിത്രമാണിത്.
ആക്ഷന്‍ പശ്ചാത്തലത്തിലായിരിക്കും ചിത്രമൊരുങ്ങുക എന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നുണ്ട്. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങള് അവതരിപ്പിക്കുന്നത്. എ.ആര്. റഹ്മാനാണ് സംഗീത സംവിധാനം. ഓം പ്രകാശ് ഛായാഗ്രഹണവും പീറ്റര്‍ ഹെയ്ന് സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു. ശ്രേയസ് ശ്രീനിവാസനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
2023 ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ധനുഷ് മൂന്നാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് രായന്. 2017-ല്‍ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മാത്യു തോമസ്, അനിഖാ സുരേന്ദ്രന്, പ്രിയാ വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നിലവുക്ക് എന്മേല് എന്നടീ കോപം എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്.
RAAYAN #D50 @sunpictures @arrahman pic.twitter.com/DdDNlJPVxw
— Dhanush (@dhanushkraja) February 19, 2024