ഖത്തറിൽ ലോകകപ്പ് മത്സരം കാണാനെത്തുന്ന ആരാധകർക്കായി സൂപ്പർ ബംമ്പർ എന്ന പുതിയ ആശയവുമായി ലോകകപ്പ് സംഘാടകർ. ലോകകപ്പ് കാണാൻ എത്തുന്ന ആരാധകരിലെ ഒരു ഭാഗ്യവാന് 64 കളികളും കാണാനും വി ഐ പി പരിവേഷത്തോടെ സ്റ്റേഡിയങ്ങളിൽ ഇരിക്കാനുമുള്ള സൂപ്പർ ബംമ്പറാണ് സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആൻഡ് ലെഗസി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ എ വെരി ബ്യൂട്ടിഫുൾ ഗെയിം ‘ എന്ന പേരിലാണ് സൂപ്പർ ബംമ്പർ മത്സരം നടക്കുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് സുപ്രീം കമ്മിറ്റി ഓഫ് ലെഗസിയുടെ വെബ്സൈറ്റ് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കുക എന്നതാണ്. കൂടാതെ 20 മുതൽ 60 സെക്കൻഡ് വരെയുള്ള ആമുഖ വിഡിയോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 21 വയസ് പൂർത്തിയായവരാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ. നിർദേശിക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് സൂപ്പർ ബംമ്പർ കരസ്തമാക്കുകയും ചെയ്യാം.