ഖത്തർ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കുള്ള അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ ആരംഭിക്കും. ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങും. ടിക്കറ്റ് വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. ഉടൻ തന്നെ ഓവർ ദി കൗണ്ടർ വിൽപനയ്ക്കും തുടക്കമാകുമെന്ന് അധികൃതർ അറിയിച്ചു.
നാല് കാറ്റഗറിയിലുമുള്ള ടിക്കറ്റുകളാണ് ലഭിക്കുക. നാലാം കാറ്റഗറിയിലെ 40 റിയാലിന് ലഭിക്കുന്ന ടിക്കറ്റ് ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമുള്ളതാണ്. നറുക്കെടുപ്പില്ലാതെ നേരിട്ടായിരിക്കും ടിക്കറ്റ് വില്‍പ്പന. ദോഹയില്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് കൌണ്ടര്‍ തുറക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകര്‍ക്ക് നൽകിയത്.