ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. 1878 ഡിസംബർ 18ന് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്.
24 ദിവസത്തിൽ 191 പ്രധാന ഇവന്റുകളുടെ കീഴിൽ ചെറുതും വലുതുമായ 4,500 ലധികം പരിപാടികളാണ് അരങ്ങേറുന്നത്. രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രദർശനങ്ങൾ, കവിതാ, സംഗീത സായാഹ്നങ്ങൾ, സെമിനാറുകൾ, മത്സരങ്ങൾ, ഗെയിമുകൾ, ശിൽപശാലകൾ എന്നിവയും ഭക്ഷണ-പാനീയ ശാലകളും ഒരുക്കിയിട്ടുണ്ട്.