ലോകത്ത് മൊബൈല്‍ ഇൻ്റര്‍നെറ്റ് വേഗതയില്‍ ഒന്നാമതുള്ള രാജ്യം ഖത്തറെന്ന് റിപ്പോർട്ട്. ഫിഫ ലോകകപ്പ് നടന്ന നവംബറിലെ കണക്കുകളിലാണ് ഖത്തർ ഒന്നാമതെത്തിയത്. ഓക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നവംബറില്‍ 176.18 എംബി പെര് സെക്കൻ്റ് ആയിരുന്നു ഖത്തറിൽ ഡൗൺലോഡിംഗ് സ്പീഡ്. അപ്ലോഡിംഗ് സ്പീഡ് 25.13 ആയിരുന്നു
ഏറ്റവും വേഗത്തില്‍ ഇൻ്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം ലോകകപ്പ് വേദികളിൽ ഉണ്ടായിരുന്നു. 757.77 എംബി പിഎസ് വരെ വേഗത്തില്‍ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഡൌണ്‍ലോഡിങ് നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ ലോകകപ്പിനേക്കാള്‍ ശക്തമായിരുന്നു ഖത്തറിലെ ഇൻ്റര്‍നെറ്റ് സംവിധാനമെന്ന് ബ്രോഡ്കാസ്റ്റിങ് ചാനലുകളും സാക്ഷ്യപ്പെടുത്തുന്നു.