ഇന്ത്യയുടെ അള്‍ട്രാ റണ്ണര്‍ സൂഫിയ സുഫി ഖത്തറിന്റെ തെക്ക് മുതല്‍ വടക്കേ അറ്റം വരെയുള്ള 200 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത് 30 മണിക്കൂര്‍ 34 മിനിറ്റ് കൊണ്ട്. സ്വന്തമാക്കിയത് കരിയറിലെ നാലാമത്തെ ഗിന്നസ് ലോക റെക്കോര്‍ഡ്.
ജനുവരി 12ന് രാവിലെ ആറു മുതല്‍ ഖത്തറിന്റെ തെക്ക് അബു സമ്ര അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച ഓട്ടം അവസാനിച്ചത് ജനുവരി 13ന് ഉച്ച കഴിഞ്ഞ് വടക്ക് അല്‍ റുവൈസിലെ സുലാല്‍ വെല്‍നസ് റിസോര്‍ട്ടിന് മുന്‍പിലാണ്. ഇടവേളകളില്ലാതെ സൂഫിയ ഓട്ടം പൂര്‍ത്തിയാക്കിയത് 30 മണിക്കൂര്‍ 34 മിനിറ്റ് കൊണ്ട്. 35 മണിക്കൂറിനുള്ളില്‍ ആയിരുന്നു ലക്ഷ്യമിട്ടെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സൂഫിയ ലക്ഷ്യസ്ഥാനത്തെത്തി.