ലോകകപ്പ് പ്രമാണിച്ച് മാസ്ക് ഒഴിവാക്കി ഖത്തർ മന്ത്രിസഭ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് 31ന് രാജ്യത്തെ മെട്രോ, ബസ് ഉൾപ്പെടെ പൊതുഗതാഗതത്തിന് മാസ്ക് നിർബന്ധമാക്കിയിരുന്നു.
കോവിഡ് വ്യാപനം കുറയുന്നതിനാലാണ് ഇളവുകൾ. ആശുപത്രികളിൽ മാത്രമായി മാസ്ക് ഉപയോഗം ചുരുക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, അടച്ചിട്ട കേന്ദ്രങ്ങളിൽ ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവർക്ക് മാസ്ക് നിർബന്ധമാണ്.