ഖത്തറിൽ തണുപ്പ് കൂടുന്നു. ഇന്നലെ പകൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസുമാണ്. തുറായന, സുഡാൻതിലെ, എന്നിവിടങ്ങളിൽ ആണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്: 12 ഡിഗ്രി സെൽഷ്യസ്. മിസൈദ് (13), വക്ര (16), ദോഹ എയർപോർട്ട് (18), ഖത്തർ ഉനി (17), അൽഖോർ (14), കരാന (14), അബു സമ്ര (16), ഗുവൈരിയ (16) എന്നിങ്ങനെയായിരുന്നു ഇന്നലെ മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ താപനില.
ദോഹ നഗരത്തിൽ ഇന്നത്തെ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറവ് 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അൽ വക്ര, മിസൈദ്, അൽഖോർ, അൽ റുവൈസ്, ദുഖാൻ, അബു സമ്ര എന്നിവിടങ്ങളിൽ 13നും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. കാറ്റിന്റെ വേഗം മണിക്കൂറിൽ 5നും 15 നോട്ടിക്കൽ മൈലിനും ഇടയിലായിരിക്കും.തണുപ്പിന് മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തിയിരുന്നു. കടുത്ത ചൂടിൽ നിന്ന് ശൈത്യത്തിലേക്ക് പ്രവേശിച്ചതിനാൽ ലോകകപ്പ് മത്സരങ്ങൾ നല്ല കാലാവസ്ഥയിൽ ആസ്വദിക്കാൻ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവർക്കും കഴിയുന്നുണ്ട്. അതേസമയം രാത്രികളിലെ തണുപ്പ് സ്റ്റേഡിയങ്ങൾക്കുള്ളിലെ മത്സരച്ചൂടിനെ ഒട്ടും ബാധിച്ചിട്ടില്ല.