2022ലെ പ്രകൃതി വാതക കയറ്റുമതിയില്‍ ഖത്തറും അമേരിക്കയും മുന്നില്‍. 81.2 മില്യണ്‍ ടണ്‍ എല്‍എന്‍ജി വീതമാണ് ഇരുരാജ്യങ്ങളും കയറ്റുമതി ചെയ്തത്. റഷ്യ-യുക്രെയ്ൻ യുദ്ധമാണ് കയറ്റുമതി കൂടാന്‍ കാരണം.
2021ല്‍ ഖത്തറിനെ മറികടന്ന് അമേരിക്ക ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഇക്കാര്യത്തില്‍ അമേരിക്കയ്ക്കൊപ്പം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.