പാരിസ്: ഫുഡ്ബോൾ താരം മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി. അനുമതിയില്ലാതെ സൗദി സന്ദർശനം നടത്തിയതാണ് ക്ലബ്ബിനെ ചൊടിപ്പിച്ചത്. രണ്ടാഴ്ചത്തേക്കാണ് താരത്തിന് സസ്പെൻഷൻ. സൗദി ടൂറിസം ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായ മെസി കുടുംബസമേതം കഴിഞ്ഞ ദിസവമാണ് സൗദിയിൽ എത്തിയത്.സസ്പെൻഷൻ കാലയളവിൽ ക്ലബ്ബിന് വേണ്ടി പരിശീലിക്കാനോ കളിക്കാനോ മെസിക്ക് സാധിക്കില്ല.
യാത്രയ്ക്ക് മുന്നോടിയായി മെസി ക്ലബ്ബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. പക്ഷേ ചില കാരണങ്ങൾ മുൻനിർത്തി ക്ലബ്ബ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ മെസി കുടുംബവുമൊത്ത് സൗദിയിലെത്തുകയായിരുന്നു. മെസിയെ സ്വാഗതം ചെയ്തു കൊണ്ട് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അൽ ഖതീബ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
#WelcomeMessi to Diriyah, the land of traditions, heritage and history. Leo Messi, his wife Antonella and his sons Mateo and Ciro had an enjoyable tour where they learned about the history of Saudi and met its generous and hospitable people in At-Turaif. pic.twitter.com/vna7y63m2u
— Ahmed Al Khateeb أحمد الخطيب (@AhmedAlKhateeb) May 2, 2023
സൗദിയിലെ കൺകുളിർക്കുന്ന പച്ചപ്പും കാഴ്ചകളും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ മെസി സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെറിയാദ് ദിരിയയിലെ ചരിത്ര പ്രസിദ്ധമായ അൽ തുറൈഫ് മെസി കുടുംബവുമൊത്ത് സന്ദർശിച്ചിരുന്നു. സൗദി ടൂറിസം ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായ മെസി രാജ്യത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനാണ് കുടുംബവുമൊത്ത് രാജ്യത്തെത്തിയത്..