സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലെത്തി. സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യയില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ രാവിലെ പത്തു മണിക്ക് സൗദി കിരീടാവകാശിക്ക് സ്വീകരണം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സൗദിയും ഇന്ത്യയും സംയുക്തമായി രൂപം കൊടുത്ത ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ ഷിപ്പ് കൗണ്‍സിലിന്റെ ആദ്യ മീറ്റിംഗിന്റെ മിനുട്സില്‍ മുഹമ്മദ് ബിന്‍ സല്മാന് ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#WATCH | Crown Prince and Prime Minister of the Kingdom of Saudi Arabia Prince Mohammed bin Salman bin Abdulaziz Al Saud met Prime Minister Narendra Modi at Hyderabad House in Delhi. pic.twitter.com/QEiLHbIgQY
— ANI (@ANI) September 11, 2023
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടാകും. നിക്ഷേപം, സുരക്ഷ, ഊര്‍ജം തുടങ്ങിയ മേഖലകളിലും ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ എത്തിയതില്‍ സന്തോഷമെന്ന് സൗദി കിരീടാവകാശി പറഞ്ഞു. ജി 20 ഉച്ചകോടി സംഘടിപ്പിച്ചതില്‍ ഇന്ത്യയെ അഭിനന്ദിക്കുന്നു. ജി 20 രാജ്യങ്ങള്‍ക്കും ലോകത്തിനും ഗുണകരമാകുന്ന ഒരുപാട് പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും ഭാവി ശുഭകരമാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സൗദി കിരീടാവകാശി പറഞ്ഞു.
#WATCH | Crown Prince and Prime Minister of the Kingdom of Saudi Arabia Prince Mohammed bin Salman bin Abdulaziz Al Saud and Prime Minister Narendra Modi hold delegation-level talks at Hyderabad House in Delhi. pic.twitter.com/EE7l3z7G1t
— ANI (@ANI) September 11, 2023
വൈകിട്ട് ആറ് മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങും. നേരത്തെ 2019ലാണ് സൗദി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിച്ചത്. രണ്ടാം തവണയാണ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിക്കുന്നത്.