യുഎഇയിൽ അവശ്യ വസ്തുക്കളുടെ വില വർധനവിൽ നിർണായക ഇടപെടലുമായി സർക്കാർ. ധന മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അവശ്യ വസ്തുക്കളുടെ വിലവർധിപ്പിക്കാൻ പാടില്ലെന്ന നിർദേശം യുഎഇ സർക്കാർ പുറത്തിറക്കി. ഇതോടെ യുഎഇയിൽ അവശ്യവസ്തുക്കൾക്ക് വിലവർധിക്കില്ല.
അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാൽ, പയർ, ഉൽപന്നങ്ങൾ, ബ്രഡ് എന്നീ 9 ഇനങ്ങളുടെ വില വർധനയാണ് തടഞ്ഞിരിക്കുന്നത്. ഇതു പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതൽ ഉൽപന്നങ്ങൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
പ്രാദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഈടാക്കില്ല എന്നും പുതിയ തീരുമാനത്തിൽ പറയുന്നു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.