നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം കേന്ദ്രം അവതരിപ്പിച്ച മൂന്ന് ബില്ലുകളില്‍ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളായിരുന്ന ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം കൊണ്ടു വന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ നിയമമായി മാറി.
ശൈത്യകാല സമ്മേളനത്തിലാണ് കേന്ദ്രം ഈ മൂന്ന് ബില്ലുകള്‍ പാസാക്കിയത്. പ്രതിപക്ഷ എം.പിമാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സുപ്രധാന നിയമ നിര്‍മാണം പാര്‍ലമെന്റില്‍ നടന്നത്.
ഇതിനോടൊപ്പം പോസ്റ്റ് ഓഫീസ് ബില്ലിനും ടെലി കമ്മ്യൂണിക്കേഷന്‍സ് ബില്ലിനും രാഷ്ട്രപതി അംഗീകാരം നല്കി. കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രം ഉന്നയിക്കുന്ന അവകാശവാദം.