വ്യത്യസ്തമായ രീതികളാണ് ഇപ്പോൾ സിനിമകളുടെ പ്രൊമോഷനുവേണ്ടി അണിയറ പ്രവർത്തകർ തിരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ഒരു പ്രൊമോഷൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം പ്രേക്ഷകർക്കിടയിൽ ഒരേപോലെ അത്ഭുതവും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്.
അങ്ങനെ.. അത്ഭുതം ആരംഭിക്കുന്നു’ എന്ന ടൈറ്റിലോടുകൂടി പ്രെഗ്നൻസി ടെസ്റ്ററിന്റെ ചിത്രമാണ് പാർവതി പങ്കുവച്ചിരിക്കുന്നത്. അതേസമയം ടെസ്റ്ററിൽ ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഡബിൾ റെഡ് ലൈനും കാണാം. ഗായിക സയനോരയും നടി നിത്യ മേനോനും സമാന ചിത്രം സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രമാണോയിതെന്നാണ് പലരുടെയും സംശയം.
എന്നാൽ അഞ്ജലി മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വണ്ടര്‍ വുമണ്‍ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകള്‍. ചിത്രം പങ്കുവച്ചതിന് പിന്നാലെ സോഷ്യൽമീഡിയയും ചർച്ച ആരംഭിച്ചിട്ടുണ്ട്. ഇതോടെ കമന്റ് ബോക്സിൽ പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് എത്തിയിരിക്കുന്നത്