തൃശൂര്‍ ചേറൂരില്‍ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പ്രവാസി. കല്ലടി മൂല സ്വദേശിനി സുലിയാണ് കൊല്ലപ്പെട്ടത്. 46 വയസായിരുന്നു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ആണ് സുലിയെ കൊലപ്പെടുത്തിയത്.
പ്രവാസിയായ ഉണ്ണികൃഷ്ണന് മൂന്ന് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നില്‍. ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി.
ഒരു കോടിയോളം രൂപ ഭാര്യയ്ക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും ഈ തുക കയ്യില്‍ ഉണ്ടായിരുന്നില്ല. മക്കള്‍ പുറത്താണ് പഠിക്കുന്നത്. വീട്ടില്‍ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഉണ്ണികൃഷ്ണന് പൊലീസിന്റെ കസ്റ്റഡിയില്‍ ആണ് ഉള്ളത്.