സുഹൃത്തിന്റെ വീട്ടില്‍ നിന്നും 10 പവന് സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന് അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്നാണ് ഇയാൾ പത്ത് പവന് സ്വര്‍ണം മോഷ്ടിച്ചത്. സ്വർണം മോഷണം പോയ വിവരം കഴിഞ്ഞ ദിവസമാണ് നടേശന് പോലീസില്‍ അറിയിച്ചത്.
സ്വര്‍ണം കാണാതായ ദിവസം പോലീസുകാരനായ അമല്‍ദേവ് വീട്ടില്‍ വന്നിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മോഷണം നടത്തിയെന്ന് കണ്ടെത്തിയത്. കാണാതായ സ്വര്‍ണം അമല്‍ദേവിന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമല്‍ദേവ് കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.