കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയുടെ വിലപിടിപ്പുള്ള പേന കൈക്കലാക്കിയ സംഭവത്തില്‍ പൊലീസിനെതിരെ നടപടി. ഞങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന 60,000ത്തോളം വിലവരുന്ന മോണ്ട് ബ്ലാങ്ക് പേനയാണ് എസ്.എച്ച്.ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്.
കാപ്പ നടപടികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഞാങ്ങട്ടിരി സ്വദേശി ഫൈസലിന്റെ പേന എസ് എച്ച് ഒ കൈവശപ്പെടുത്തിയത്.
സംഭവത്തില്‍ പൊലീസുകാരനെതിരെ വകുപ്പ് തല നടപടിക്ക് ജില്ലാ പൊലീസ് മേധാവി ശുപാര്‍ശ നല്കി. എസ് എച്ച് ഒയുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നല്കി.