കാസർഗോഡ്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ജിം ട്രെയിനറാ യുവതി പൊലീസിൽ പരാതി നൽകി. നടൻ വിവാഹവാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. 11 ലക്ഷത്തിലധികം രൂപയും ഇയാൾ യുവതിയിൽ നിന്ന് കൈക്കലാക്കിയെന്നാണ് പരാതി.കാഞ്ഞങ്ങാട് സ്വദേശിനിയുടെ പരാതിയിൽ ചന്ദേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം എറണാകുളത്തേക്കും കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.