രാജ്യം 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരുന്നതിനായി രക്താസാക്ഷികളായ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
പ്രസംഗത്തില്‍ മണിപ്പൂരിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മണിപ്പൂരില്‍ പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ ഉണ്ടായി. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന സ്ഥിതിയുണ്ടായി. രാജ്യം മണിപ്പൂരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരില്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു. യുവജനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും ആഗ്രഹിക്കുന്നവര്‍ക്ക് ആകാശത്തോളം അവസരം ഇന്ത്യ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. 2021ല്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും.