പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തിനുള്ള അടുത്ത നൊബേൽ പുരസ്കാരത്തിനായി പരിഗണനയിലെന്ന് റിപ്പോർട്ട്. നൊബേൽ പ്രൈസ് കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടോജെ ഇക്കാര്യങ്ങൾ പറഞ്ഞത്.
നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവാണ് ടോജെ. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത് ഈ കമ്മിറ്റിയാണ്. കമ്മിറ്റി ഇന്ത്യയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ നയങ്ങളാൽ ഇന്ത്യ സമ്പന്നവും ശക്തവുമായ രാജ്യമായി മാറുകയാണെന്നും ടോജെ വ്യക്തമാക്കി.
ഇന്ത്യയെ സമാധാനത്തിന്റെ പൈതൃകമെന്ന് വിശേഷിപ്പിച്ച അസ്ലെ ടോജെ, ഇന്ത്യ ഒരു മഹാശക്തിയാകുമെന്നും കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഏറ്റവും വിശ്വസ്തനായ നേതാവാണ് മോദി. അദ്ദേഹത്തിന് മാത്രമേ സമാധാനം സ്ഥാപിക്കാൻ കഴിയൂ. എല്ലാ ലോകനേതാക്കളും സമാധാനം സ്ഥാപിക്കുന്നതിനായി പരിശ്രമിക്കണം. നരേന്ദ്ര മോദിയെപ്പോലുള്ള ശക്തനായ നേതാവിന് ഇത് മറ്റുള്ളവരേക്കാൾ മികച്ച രീതിയിൽ ചെയ്യാനാവും. ലോകത്തിലെ സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖങ്ങളിലൊന്നാണ് പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.