സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എച്ച്.ആര്.ഡി.എസ് നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. സെക്രട്ടറി അജി കൃഷ്ണന് ആണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ടാണ് അജി കൃഷ്ണന് ഹര്‍ജി നല്‍കിയത്.
അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹര്ജിക്കാരന് ഹാജരാക്കിയിട്ടില്ല. ഈ കേസില്‍ കോടതി നിരീക്ഷണത്തിന്റെ ആവശ്യം നിലവില്‍ ഇല്ല. കേസില്‍ കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ.ഡിയും ശരിയായ ദിശയിലാണ് അന്വേഷിക്കുന്നത്. ഹര്ജിക്കാരന് കേസുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു.