അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണാര്‍ത്ഥം കെപിസിസി സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി.
കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് പരിപാടിയുടെ അധ്യക്ഷന്‍. പ്രതിപക്ഷ നിരയിലുള്ള രാഷ്ട്രീയ കക്ഷി നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അനുസ്മരണ ചടങ്ങിലേക്ക് കക്ഷിനേതാക്കന്മാരെ മാത്രം ക്ഷണിക്കാനായിരുന്നു ആദ്യം കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെക്കൂടി ക്ഷണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.