ദുബായിൽ പാരാഗ്ലൈഡർ തകർന്ന് പൈലറ്റ് മരിച്ചു. പാരാമോട്ടോർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്ലൈഡറാണ് മാർഗമിലെ സ്കൈഡൈവ് ക്ലബ് ഏരിയയിൽ തകർന്നതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. സംഭവത്തിൽ ജിസിഎഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎഇ മരുഭൂമിയിൽ പാരാഗ്ലൈഡറുകളിൽ പറക്കുന്നത് ഇഷ്ട വിനോദങ്ങളിലൊന്നാണ്. എന്നാൽ ഇതിൽ വലിയ അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിനുള്ള ഉദാഹരണമായി ഈ അപകടം.
കഴിഞ്ഞയാഴ്ച അബുദാബി ഷെയ്ഖ് സായിദ് മസ്ജിദിന്റെ പാർക്കിംഗ് സ്ഥലത്ത് ഒരു ചെറിയ സിവിലിയൻ വിമാനം തകർന്ന് പൈലറ്റിന് പരിക്കേറ്റിരുന്നു. സാങ്കേതിക തകരാർ മൂലം ജനവാസമില്ലാത്ത സ്ഥലത്തായിരുന്നു വിമാനം തകർന്നുവീണത്.