അന്തരിച്ച ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ഇന്ന് സാൻ്റോസിലെ സെമിത്തേരിയിൽ നടക്കും. കരിയറിൻ്റെ സിംഹഭാഗവും പെലെ ചെലവഴിച്ച സാൻ്റോസ് ക്ലബിൻ്റെ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ശേഷം വിലാപയാത്രയായി സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിൽ സംസ്കരിക്കും.
കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങളിൽ പങ്കെടുക്കുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 30നാണ് പെലെ അന്തരിച്ചത്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.