ന്യൂസ് ഡെസ്ക്: രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി വന്നാൽ നിയന്ത്രണരേഖ കടക്കാനും തയ്യാറാണെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ. എന്ത് പ്രകോപനമുണ്ടായാലും നേരിടാൻ പാകിസ്ഥാൻ സജ്ജമാണെന്നായിരുന്നു പ്രതികരണം.
കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ലഡാക്കിലെ ദ്രാസ് സെട്കറിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേന മേധാവിമാരുൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു രാജ്യത്തിന്റെ അന്തസും അഭിമാനവും കാത്തു രക്ഷിക്കാൻ വേണ്ടി വന്നാൽ നിയന്ത്രണ രേഖ മറികടക്കാൻ ഒരുക്കമാണെന്ന് പ്രതിരോധമന്ത്രി പ്രഖ്യാപിച്ചത്