മാരി സെല്‍വരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മാമന്നന് ചിത്രത്തെയും നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയും അഭിനന്ദിച്ച് സംവിധായകന് പാ. രഞ്ജിത്ത്. സാമൂഹ്യ നീതി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ ജാതി വിവേചനത്തെത തുറന്നുകാട്ടുന്ന ചിത്രമാണ് മാമന്നന് എന്നും പാ രഞ്ജിത്ത് പറഞ്ഞു. ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച നടനും നിര്‍മാതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് വലിയ അഭിനന്ദനമര്‍ഹിക്കുന്നെന്നും പാ. രഞ്ജിത്ത് പറഞ്ഞു.
അതേസമയം ഡിഎംകെയ്ക്കുള്ളില്‍ തന്നെയുള്ള ജാതി വിവേചനം പാര്‍ട്ടിക്ക് ഒരു വെല്ലുവിളിയാണെന്നും പാ രഞ്ജിത്ത് പറഞ്ഞു. ഉദയനിധി സ്റ്റാലിന് ഇക്കാര്യങ്ങളില്‍ അവബോധമുള്ള വ്യക്തിയാണ്. ഇത് ഒരു തുടക്കമായെടുത്ത് അദ്ദേഹം ജാതി വിവേചനങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും പാ. രഞ്ജിത്ത് ട്വീറ്റ് ചെയ്തു.
ഇതിന് മറുപടിയുമായി ഉദയനിധി സ്റ്റാലിന് രംഗത്തെത്തി.
`மாமன்னன்’ திரைப்படத்தைப் பாராட்டிய இயக்குநர் சகோதரர் பா.இரஞ்சித் அவர்களுக்கு நன்றி. சாதிய அடக்குமுறைகளும் – ஏற்றத்தாழ்வும் கழகம் மட்டுமல்ல, எந்த கட்சிக்குள் இருந்தாலும் அது அறவே ஒழிக்கப்பட வேண்டும்.
அனைவருக்குமான சுயமரியாதையை உறுதி செய்ய, தொடர் பரப்புரை செய்து மக்களிடையே… https://t.co/i3FAanRGca
— Udhay (@Udhaystalin) July 3, 2023
പാ. രഞ്ജിത്തിന്റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഉദയനിധി സ്റ്റാലിന് ട്വീറ്റ് ആരംഭിക്കുന്നത്. ജാതി വിവേചനവും അസമത്വവും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമല്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉണ്ടെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ഡിഎംകെ അധികാരത്തില്‍ വന്നതുമുതല്‍ സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പരിപാടികളും നിയമങ്ങളും നടപ്പിലാക്കി വരുന്നുണ്ട്.
‘പരാശക്തി’ മുതല്‍ ‘മാമന്നന്’ വരെ കലാരൂപങ്ങളില്‍ സാമൂഹ്യനീതി നടപ്പാക്കിവരികയാണ്. സമത്വത്തിന് വേണ്ടി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. ഒരു സിനിമയ്ക്ക് മാത്രം ഇവിടെ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ജനങ്ങളുമായി നിരന്തരമുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ അത് സാധ്യമാക്കാന്‍ കഴിയുകയുള്ളു. അതിലേക്ക് എല്ലാവര്ക്കും ഒരുമിച്ച് യാത്ര ചെയ്യാമെന്ന് ഉദയനിധി സ്റ്റാലിന് പറഞ്ഞു.
സംഘടനയിലും തന്റെ മേലും ഇപ്പോള്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ നന്ദിയുണ്ടെന്നും ഉദയനിധി സ്റ്റാലിന് ട്വീറ്റ് ചെയ്തു.
ഉദയനിധി സ്റ്റാലിനൊപ്പം, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ മാമന്നനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ മാരി സെല്‍വരാജിന് ഉദയനിധി സ്റ്റാലിന് മിനികൂപ്പര്‍ സമ്മാനിച്ചിരുന്നു. മാമന്നന്റെ വിജയത്തിന് പിന്നാലെയായിരുന്നു മിനി കൂപ്പര്‍ സമ്മാനമായി നല്‍കിയത്.