ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച പേടകം പാരച്യൂട്ടുകള്‍ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് മെക്സിക്കന്‍ ദ്വീപായ ഗ്വാഡലൂപ്പിലെ കടലില്‍ യുഎസ് നേവിയുടെ കപ്പല്‍ പേടകം വീണ്ടെടുക്കും.
നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആര്‍ട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഓറിയോണ്‍. 25 ദിവസം നീണ്ട യാത്രയില്‍ ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റര്‍ അകലെ വരെയാണ് ഓറിയോണ്‍ എത്തിയത്. മണിക്കൂറില്‍ നാല്‍പ്പതിനായിരം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച പേടകത്തെ 32 കിലോമീറ്റര്‍ വേഗതയിലേക്ക് കുറച്ച ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.