ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഏഴ് മലയാളികളടക്കം 212 പേരെയാണ് തിരിച്ച് ഇന്ത്യയിലെത്തിച്ചത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം എത്തിയത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് വിമാനം ടെല്‍ അവീവില്‍ നിന്ന് പുറപ്പെട്ടത്.
മടങ്ങിയ വിദ്യാര്‍ത്ഥികളില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ ഭീകരതകള്‍ ഒന്നും ബാധിച്ചിട്ടില്ലെന്ന് മടങ്ങിയെത്തിയ മലയാളികള്‍ അറിയിച്ചു. ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി എംസി അച്ചുത് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ കൊല്ലം കിഴക്കും ഭാഗം സ്വദേശിനി ഗോപിക ഷിബു പിഎച്ച്ഡി വിദ്യാര്‍ത്ഥി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ശിശിര, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിനിയായ ദിവ്യ റാം, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിനി പാലക്കാട് സ്വദേശി നിള നന്ദ, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന് നായര്‍, ഭാര്യ ടിപി സരിത എന്നിവരാണ് തിരിച്ചെത്തിയ മലയാളികള്‍.