ഓണം ബംപർ ഒന്നാം സമ്മാനം ശ്രീവരാഹം സ്വദേശി അനൂപിന്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ശനിയാഴ്ച വൈകുന്നേരം അനൂപ് വാങ്ങിയ TJ 750605 എന്ന ടിക്കറ്റിന് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിട്ട ടിക്കറ്റാണിതെന്ന് ആറ്റിങ്ങൽ ഭഗവതി ഏജൻസി പറഞ്ഞു. ഒ10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയായിരിക്കും സമ്മാന ജേതാവിന് ലഭിക്കുക.
തിരുവനന്തപുരം ഗോർഖി ഭവനിൽ, ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഓണം ബംപർ നറുക്കെടുപ്പ് നടത്തി . രണ്ടാം സമ്മാനമായ 5 കോടി രൂപ കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ബ്രാഞ്ചിൽ നിന്ന് വിറ്റ TG 270912 എന്ന ടിക്കറ്റിനാണ്. പാലായിൽ ലോട്ടറി വിൽപന നടത്തുന്ന പാപ്പച്ചൻ വിറ്റ ടിക്കറ്റാണിതെന്ന് കരുതുന്നു.
മൂന്നാം സമ്മാനം 10 പേർക്കു ഒരു കോടി രൂപ വീതം ലഭിക്കും. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ ടിക്കറ്റുകൾക്കാണു മൂന്നാം സമ്മാനം. 500 രൂപ വില വരുന്ന 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. ടിക്കറ്റ് വിൽപന നടത്തിയതിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. 10 ലക്ഷം ടിക്കറ്റുകളാണു പാലക്കാട് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. 10 സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്. നിരക്ക് കൂട്ടിയിരുന്നെങ്കിലും വലിയ രീതിയിൽ വിറ്റുപോകുകയായിരുന്നു.